സുവർണ്ണ മേഘങ്ങൾ - 4

  • 16.4k
  • 3.2k

ദിവസങ്ങൾ കടന്നുപോകുന്തോറും ദിവ്യയുടെ മനസ്സിൽ വിജയ്ക്കുള്ള സ്ഥാനം ഏറികൊണ്ടിരിക്കുന്നു. വൈകുന്നേരം വീട്ടിലേക്ക് ചെന്ന ഹൃദ്യയെ കാത്ത് അമ്മ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു . ആ അമ്മയുടെ മുഖത്ത് ഏറെ ആശങ്കയുണ്ട് . അതോടൊപ്പം തൻ്റെ മകൾ വീട്ടിലെത്തിയതിൻ്റെ സമാധാനവും ആ മുഖത്ത് ഒരേ സമയം മിന്നിമറയുന്നുണ്ടായിരുന്നു. അമ്മയുടെ മുഖത്ത് സ്ഥായി അല്ലാത്ത ഭാവമാറ്റം കണ്ട ഹൃദ്യക്കും അശങ്കയായി . അവൾ അമ്മയോട് കാര്യം ചോദിച്ചു . അമ്മ വാക്കുകൾ ഹൃദയത്തിൽ തൊട്ട് പറഞ്ഞ് തുടങ്ങി. "മോളെ.. നീ സൂക്ഷിക്കണം , എപ്പോഴാണ് അപകടം വരുന്നതെന്ന് പറയാൻ കഴിയില്ല . അമ്മക്കിനി നീ മാത്രമേ ഉള്ളു മോൾക്കെന്തെങ്കിലും സംഭവിച്ചാൽ ഈ അമ്മ... ". വാക്കുകൾ ചുരുക്കി ആ അമ്മ വിതുമ്പി . ഹൃദ്യക്ക് ഒന്നും തന്നെ വ്യക്തമായില്ല . അമ്മക്ക് എന്തോ ഭയമുണ്ട് . മണിക്കൂറുകൾ കൊണ്ട് എന്താണ് അമ്മക്ക് സംഭവിച്ചത് . അവളുടെ ചിന്ത ഒരു ചോദ്യമായി തന്നെ അമ്മക്കു മുന്നിൽ