നാഗലക്ഷ്മി

  • 14.1k
  • 3
  • 3.4k

നാഗലക്ഷ്മി അവൾ ആരെയും മയക്കുന്ന സൗന്ദര്യമുള്ളവൾ ആയിരുന്നു, നാഗലോകത്തിന്റെ രാജകുമാരി. അതിലുപരി പ്രജാപതിയുടെ മകൾ എന്ന പ്രൗഢിയും. ആ നിബിഢ വനത്തിന്റെ ഇലച്ചാർത്തുകൾക്കിടയിൽ, കാടിന്റെ സൗന്ദര്യത്തിലും ജലോപരിതലത്തിലൂടെയും ഒക്കെ ഒരു ചാട്ടുളി പോലെ മിന്നി തിളങ്ങി, ആ അനാഘ്രകുസുമം. അച്ഛന്റെ പ്രതാപവും, അമ്മയുടെ അനുഗ്രഹവും മുതലാക്കി, നാഗസ്ഥലിയുടെ ഗഹ്വരങ്ങളിൽ ഭയരഹിതയായി അവൾ അങ്ങോളമിങ്ങോളം സഞ്ചരിച്ചു കൊണ്ടേ ഇരുന്നു. കൗമാരം തുടിക്കുന്ന അംഗങ്ങളും, ആരെയും ആകർഷിക്കുന്ന മിഴിയിണകളും, മുഖകാന്തിയും സ്വായത്തമാക്കിയ അവൾ, കാമോദ്വീപങ്ങളായ അംഗചലനങ്ങളിലൂടെ കാഴ്ചക്കാരുടെ ഹൃദയത്തുടിപ്പുകൾക്ക് പ്രകമ്പനം നൽകി ദേശസഞ്ചാരം നടത്തി. എന്നാൽ നാഗദേവതയായ അമ്മയുടെ സംരക്ഷണവും, പ്രജാപതിയുടെ കർമ്മകുശലതയും സ്വന്തമായ അവളെ തടുക്കാനോ എന്തിന് ഒന്ന് കടാക്ഷം കൊണ്ടുപോലും ശല്യം ചെയ്യാനോ ആ നാട്ടിലെ യുവാക്കൾ ഭയന്നിരുന്നു, അഥവാ അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുന്ന വരുംവരായ്കകൾ അവർക്ക് ആലോചിക്കാൻ കഴിയുന്നതിനും അപ്പുറമാണ് എന്ന് അറിയാമായിരുന്നു. നാഗസ്ഥലി, നാഗദേവതയുടെ അനുഗ്രഹം കൊണ്ട് കേൾവികേട്ട നാട്, നാഗന്മാരുടെ ജന്മഗേഹം. നിബിഢ