കാഴ്ചകൾക്കപ്പുറം

  • 13k
  • 3.2k

രാത്രിയാത്രകൾ ബസിനേക്കാളും എന്തുകൊണ്ടും ട്രെയിനിലാവുന്നതാണ് എനിക്കിഷ്ടം. അതുകൊണ്ടാണ് മുൻകൂട്ടി ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പറ്റാത്ത ഇത്തരം അവസങ്ങളിൽകൂടി ഞാൻ രണ്ടാമതൊന്ന് ആലോചിക്കാത്തത്. പക്ഷേ പ്രശനം അവിടെയുമല്ല, ഒൻപതരയുടെ ട്രെയിനിന് ഒരുമണിക്കൂർ മുൻപ് എത്തിയതാണിവിടെ, ഒൻപതര കഴിഞ്ഞിട്ടിപ്പോ ഒരു മണിക്കൂറായി. ചിലപ്പോഴൊക്കെ സ്റ്റേഷനിലെത്താൻ അഞ്ചു മിനിറ്റ് വൈകിപ്പോയാൽ ട്രെയിൻ കൃത്യസമയത്ത് സ്റ്റേഷൻ വിട്ടിട്ടുണ്ടാവും. ഇന്ത്യൻ റയിൽവെയുടെ അൽഗൊരിതം കണ്ട് പിടിക്കാൻ എന്റെ ഐക്യു പോരാ.