സുവർണ്ണ മേഘങ്ങൾ part 3

  • 13.5k
  • 3.3k

ഹൃദ്യയും ദിവ്യയും ജോലി ചെയ്യുന്ന സ്ഥാപനമായ സ്മാർട്ട് സിസ് എന്ന ഐ.ടി.കമ്പനിയിലേക്ക് പുതിയ മനേജിങ്ങ് ഡയറക്ടറായി വിജയ് കടന്നുവരുന്നു.എന്നാൽ ഹൃദ്യയും ദിവ്യയും അവനെ കണ്ട സാഹചര്യം അവനെ ഒരു തെറ്റുക്കാരനായാണ് ചിത്രീകരിക്കപ്പെട്ടത്.അന്നേവരെ അവർക്കൊപ്പം ജോലി ചെയ്ത സഹപ്രവർത്തകനെ കാരണം പറയാതെ പുറത്താക്കിയ ധിക്കാരിയായ എം ഡി.വിജയുടെ ഫസ്റ്റ് ഇംപ്രഷൻ ഒട്ടും ബെസ്റ്റായിരുന്നില്ല എന്നുതന്നെ പറയാല്ലോ.എങ്കില്ലും എന്തിനാണ് അവൻ അയാളെ പുറത്താക്കിയത്?വിജയ് ഒരു വിഭാഗം ആളുകളെ വെറുത്തിരുന്നു.തൻറെ അമ്മയുടെ ജീവിതം പിച്ചിചീന്തിയവരുടെ ഗണത്തെ.അവനും ആ തരം ആളണെന്ന് വിജയ്ക്ക് അറിഞ്ഞിരിക്കും.പിന്നെ ഹൃദ്യ പണ്ടേ അനുകമ്പയുള്ളവളായതു കൊണ്ട് വിജയോട് നന്നായി തന്നെ ചൂടായി.ജോലിയിൽ നിന്ന് പിരിചുവിട്ട വിദ്ധ്വാൻ ദിവ്യക്കും ഹൃദ്യക്കും മുൻപിൽ ഏറെ നിഷ്കളങ്കനായി ആയിരുന്നു നിലനിന്നു പോന്നത്.എന്നാൽ വിജയിൻറെ ഉറച്ച തിരുമാനത്തെ അംഗീകരിക്കുക എന്ന നിവർത്തിയെ അവിടെയുള്ളവർക്ക് ഉണ്ടായിരുന്നുള്ളു.വിജയുടെ വരവ് കമ്പനിയിലാകെ ഒരു മാറ്റം ഉണ്ടാക്കിയിരുന്നു. അച്ചടക്കവും കൃത്യനിർവ്വഹണവും തൊണ്ടുതീണ്ടാത്തവർ വരെ വിജയ് വന്നതോടുകൂടി സ്വഭാവസവിശേഷതകളിൽ പരിണമം സംഭവിച്ച് കൃത്യനിഷ്ഠയുള്ളവരായി തീർന്നു.അല്ലാത്തവർക്ക് ആ