പറയാൻ ബാക്കിവച്ചത്...

  • 14.3k
  • 2
  • 4.3k

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കെട്ടാണ് ഉണർന്നത്. സമയം ഏകദേശം ഒൻപതു മണി കഴിഞ്ഞിരുന്നു. പക്ഷെ ഞായറാഴ്ചദിവസം അതെനിക്ക് ഒട്ടും വൈകിയ പ്രഭാതമല്ല. വലിയ ഓഫീസ് ഹാളിലെ ഇടുങ്ങിയ എന്റെയാ ക്യാബിനകത്ത്, ടേബിളിനു മുകളിലായി ഒരു കമ്പ്യൂട്ടർ മോണിറ്ററുണ്ട്, ആറുദിവസം അതിനുള്ളിൽ കഴിച്ചുകൂട്ടുന്ന ക്ഷീണം തീർത്ത്‌ വിശ്രമിക്കാൻ ദൈവത്തെപ്പോലെ എനിക്കും ഈ ഒരു ഏഴാം ദിവസം മാത്രമേയുള്ളൂ. പാതിനഷ്ടമായ ഉറക്കത്തോടെ ഞാൻ മൊബൈലിനായി ടേബിളിനു മുകളിൽ പരതി. സ്‌ക്രീനിൽ കണ്ടത് പേരില്ലാത്ത കുറെ അക്കങ്ങൾ മാത്രമായിരുന്നു.