ബ്രഹ്മ്മ യാമങ്ങൾ  കഥപറയുമ്പോൾ

  • 16k
  • 2.7k

ബ്രഹ്മ്മ യാമങ്ങൾ കഥപറയുമ്പോൾ നരേന്ദ്രൻ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ വെളിച്ചം മങ്ങി തുടങ്ങിയിരുന്നു. തെളിഞ്ഞ ആകാശത്തിന് കീഴെ ചുറ്റിനടക്കുന്ന ചെറിയ കിളികളും തുമ്പികളും. അങ്ങ് പടിഞ്ഞാറ് സൂര്യൻ വിറങ്ങലിച്ചു താഴാൻ നിമിഷങ്ങൾ ബാക്കിയായിരുന്നു. അയാൾ തന്റെ കഴുത്തിലെ കോണകകെട്ട് ഇടത് കൈകൊണ്ട് ചെറുതായി ഇളക്കി കോട്ട് നന്നായി പിടിച്ചിട്ട് ആ നക്ഷത്ര ഹോട്ടലിന്റെ പോർട്ടിക്കോയിൽ വന്നു നിന്ന മുന്തിയ ഇനം കാറിലേക്ക് ഡ്രൈവർ തുറന്ന് കൊടുത്ത പിൻവാതിലിലൂടെ കയറി ഇരുന്നു.ഇപ്പോൾ വണ്ടി നഗരത്തിൽ നിന്ന് പുറത്തേക്ക് പായുകയാണ്.. പിൻസീറ്റിൽ ചാരി ഇരുന്ന അയാളുടെ കണ്ണിലേക്ക് അസ്തമന സൂര്യന്റെ ചുവന്ന കിരണങ്ങൾ അസ്വസ്ഥത പടർത്തികൊണ്ട് പതിച്ചു. എന്നും അസ്തമനത്തെ വെറുത്തിരുന്ന അയാൾക്ക് ആ കാഴ്ച അരോചകമായിരുന്നു. ഇന്നലെകളുടെ ഗഹ്വരങ്ങളിലേക്ക്, ഓർമ്മകളുടെ തീനാമ്പുകൾ നക്കിത്തുടയ്ക്കുന്ന ആ