ആ രാത്രികളിൽ..(part 2)

  • 23.6k
  • 9.9k

_അന്നേ രാത്രികളിൽ_ Afthab anwar °°°°°°°°°°°°°°°°°°°°°°°°°°°°°°°°° കൈൽ ഇത്രയും എഴുതിയ ശേഷം അവന്റെ ഡയറിയുടെ അടുത്ത പേജിൽ "ഓൺ ദോസ് നൈറ്റ്‌സ്" എന്നുള്ള ശീർഷകം എഴുതി . ഇതെഴുതിയപ്പോഴക്കും ജെന്നിനെ അവന്റെ റുബി ആന്റി എന്തോ ആവശ്യത്തിനായി വിളിക്കുകയും എഴുതി നിർത്തിയ ഇടത്ത് അടയാളത്തിനെന്നോണം പേന വച്ചുകൊണ്ട് അവൻ ആന്റിയുടെ അടുക്കലേക്ക് പോവുകയും ചെയ്തു .ഇത്രയും നേരം ജെൻ എന്താണ് ചെയ്യുന്നതെന്നറിയാൻ സ്റ്റെയർ കേസിനടുത്തുള്ള എയർ ഹോൾസിലൂടെ നോക്കിയിരുന്ന നവാല ഈ തക്കത്തിലാണ് കിടക്കാനായി ജെന്നിന് ഏർപ്പെടുത്തിയ മുറിയിലേക്ക് പ്രവേശിച്ചത് .അവൾ മുറിയാകെ ഒന്ന് കണ്ണോടിച്ചു .അപ്പോൾ അവൾ അയൺ ടേബിളിന് മുകളിലായിക്കൊണ്ട് ഒരു ഡയറിയും അതിനിടയിൽ ഒരു പേനയും കണ്ടു .അവൾ ദൃതിയിൽ അതെടുക്കുകയും ജെൻ എഴുതിയ വരികളിലൂടെ ഒന്ന് കണ്ണോടിക്കുകയും ചെയ്തു .അപ്പോൾ തന്നെ അവൾക്ക് ഇത് ഇപ്പോൾ എഴുതിയതാണെന്ന് മനസ്സിലായി .അവൾ വേഗം ആ ഡയറിയുമെടുത്ത് ജെന്നിന്റെ റൂമിൽ നിന്നും സ്ഥലം കാലിയാക്കി .ജെന്നിന്റെ മുറിയിൽ