ആ രാത്രികളിൽ..

  • 35.2k
  • 18.4k

_അന്നേ രാത്രികളിൽ_ Afthab anwar ©️അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം കൈൽ ജെന്നർ അവന്റെ ആന്റിയുടെ വീട്ടിലേക്ക് ഒരു നിർണ്ണായക സാഹചര്യത്തിൽ വീണ്ടും എത്തി .അഞ്ചു വർഷങ്ങൾ...... ആ അഞ്ചു വർഷക്കാലം അങ്ങോട്ട് പോകാതിരിക്കുന്നതിന് ജെന്നിന് കാരണവുമുണ്ടായിരുന്നു .കാലങ്ങൾക്കു ശേഷം ആന്റിയുടെ വീട്ടിലേക്ക് വരുമ്പോൾ അവരുടെ കുടുംബം അവനെ എതിരേറ്റ രീതിയും അവിടേക്ക് പോകാനുണ്ടായ സാഹചര്യവും ഇത്രയും കാലം ഒരു നോക്കു പോലും കാണാൻ കൂട്ടാക്കാതെ അവരിൽ നിന്ന് മാറിനിന്നതും ഒരു പതിനഞ്ച് നിമിഷം കൊണ്ട് മനസ്സിൽ ചിത്ര താളുകൾ പോലെ അവൻ മറിച്ചെടുത്തു .ജെൻ അവന്റെ ഡയറിയും പേനയും കയ്യിലെടുത്തു .എന്നിട്ട് ഡയറിയിൽ എഴുതിത്തുടങ്ങി . വെറുമൊരു എഞ്ചോയ്മെന്റ് ട്രിപ്പിനെന്നോണം വിസിറ്റിംഗിനായാണ് ഞാനൊഴികെ എന്റെ ഫാമിലി മൊത്തം ലണ്ടനിലേക്ക് പോയിരുന്നത് .പക്ഷെ വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും സൗജന്യമായി അവർ ഇന്നും ലണ്ടനിൽ കഴിയുന്നു .അടിച്ചുപൊളിക്കാൻ വേണ്ടി പോയിരുന്ന